'കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡിന്റെ (KMSCL) പക്കല്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ആശുപത്രികളില്‍ സ്റ്റോക്കുണ്ട്. അടിയന്തരമായി മരുന്ന് ആവശ്യമുള്ള രോഗികള്‍ക്ക് അവ ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും നിലവിലുണ്ട്.
നവജാതശിശുവിന് കാലാവധി കഴിഞ്ഞ ഓയിന്മെന്റ് നല്കിയ സംഭവത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ഫാര്‍മസിക്കെതിരെ പരാതി നല്കി. ഭൂമിയംകുളം സ്വദേശിയായ സോബിന്‍ സണ്ണിയുടെ 21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ ലേപനം (ointment) നല്‍കിയതായി കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
പരിചയക്കാരുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പുകാര്‍ പലപ്പോഴും തങ്ങള്‍ ആശുപത്രിയിലാണെന്നോ അടിയന്തരമായി പണം ആവശ്യമുണ്ടെന്നോ അവകാശപ്പെട്ട് സന്ദേശങ്ങള്‍ അയയ്ക്കുകയും പണം കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും. തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നാല് ദിവസം പവർകട്ട് ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം തുടരാനാണ് തീരുമാനം.
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് പിടിമുറുക്കുന്നു. ടീം ടോട്ടൽ 400 എത്തിക്കുകയാണ് വിൻഡീസിന്റെ ലക്ഷ്യം. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചോടിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ.
2 തലമുറയിലെ മികച്ച ബാറ്റര്‍മാരെയാണ് താരതമ്യം ചെയ്യുന്നതെന്നും അങ്ങനെയെങ്കില്‍ സച്ചിനെയാകും താന്‍ പിന്തുണയ്ക്കുകയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന് വ്യക്തമാക്കി.
ആന്‍സിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവവുമാണ് ആന്‍സിയെ മെഡല്‍ നേട്ടത്തിലേക്കെത്തിച്ചതെന്നും അത്ലറ്റിക് അസോസിയേഷന് വ്യക്തമാക്കി.
ഐസിസിയിലെ ഉയര്‍ന്ന റാങ്കിംഗ് കാരണമാണ് ഇന്ത്യ നിലവില്‍ സെമിഫൈനലിലെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ് ടീമുകളും സെമിയിലെത്തിയിട്ടുണ്ട്.
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തമാക്കുമ്പോള്‍ ആവശ്യത്തിനോട് മുഖം തിരിച്ച് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ടിവികെ.
രാജ്യത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ഇതാദ്യമായാണ് ഒരു വനിത കടന്നുവരുന്നത്. ടുണീഷ്യയുടെ നജ്ല ബൗഡന് ശേഷം അറബ് ലോകത്ത് ഒരു സര്‍ക്കാരിനെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ഫാത്തിമ സഹ്റ എല്‍ മന്‍സൂറി.
പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ തങ്ങളെ ആരും നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഫോമുകളിലാണ് വിശ്വാസികള്‍ പുതിയ നിയമപ്രകാരം ഒപ്പുവെക്കേണ്ടത്.
ചെമ്പൂരിലെ 'ദില്ലി സേ'എന്ന ചോലേ ഭട്ടൂരെ റസ്റ്റോറന്റാണ് ബോളിവുഡ് താരമായ അനുഷ്ക ശര്‍മയുടെയും വിരാട് കോലിയുടെയും ഒരൊറ്റ ഫുഡ് ഓര്‍ഡറിലൂടെ രക്ഷപ്പെട്ടിരിക്കുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യക്കായി അക്വിബ് നബി അരങ്ങേറ്റം കുറിക്കുന്നു.
ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവരുള്‍പ്പെടുന്ന മുന്‍നിര താരങ്ങളോടാണ് ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ട് മുന്‍പായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയത്. ഇതോടെ ശുഭ്മാന്‍ ഗില്‍ പഞ്ചാബിനായും കെ എല്‍ രാഹുല്‍ കര്‍ണാടകയ്ക്കായും കുപ്പായമണിയും.
ആർത്തവ സമയത്തെ വേദന എത്രത്തോളം ഭീകരമാണെന്ന് നമുക്കറിയാം. ആർത്തവം മാനസികമായും ശാരീരികമായും സ്ത്രീകളും തളർത്തുന്നു. എന്നാൽ ഭക്ഷണ കാര്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ ആർത്തവ സമയത്തെ ശക്തമായ വേദനയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാം. അത് എന്തൊക്കെയാണെന്ന് നോക്കാം:
കേന്ദ്രസര്‍ക്കാര്‍ 2 വര്‍ഷം മുന്‍പ് അനുവദിച്ച കല്‍ക്കരി വിഹിതത്തില്‍ തൊടാനുള്ള തീരുമാനവുമായി കേരളം. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 25 വര്‍ഷത്തേക്ക് പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ വൈദ്യുതിബോര്‍ഡ് ക്ഷണിച്ചു.
ആര്‍എസ്എസാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്നും പാട്രിയാര്‍ക്കിയെ(പുരുഷമേധാവിത്തം) തകര്‍ക്കണമെന്നും പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച ഛാത്രോം കീ ഗൂഞ്ചില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപിയില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തുര്‍ക്കിയുടെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം എന്നീ വിഷയങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ 'ലെക്സസ് ES 350h' കേരള വിപണിയിൽ അവതരിപ്പിച്ചു. ലെക്സസ് കൊച്ചിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, ജനറൽ മാനേജർ ആശിഷ് ലോമേഷ്, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് കൊച്ചി സിഎംഡി എം.എ.എം ബാബു മൂപ്പൻ, എം ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഒരേ സമയം 20 ഉപഭോക്താക്കൾക്ക് ലെക്സസ് കാറുകൾ കൈമാറിയ മെഗാ ഡെലിവറിയും നടന്നു. കേരളത്തിൽ ആദ്യമായും ലെക്സസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായും സംഘടിപ്പിച്ച ഈ മാസ് ഡെലിവറി ചടങ്ങിൽ പുതിയ ES 350h, ES 500e, NX 350h, RX 350h, RX 500h, അത്യാഡംബര മോഡലായ LM 350h എന്നീ കാറുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.
തങ്ങളോട് കളിക്കാന്‍ നില്‍ക്കരുതെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേല്‍ സൈന്യം തേടിപിടിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി. ഐഡിഎഫ് വ്യോമസേനയുടെ ടെല്‍ നോഫ് ബേസില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.
India vs West Indies, 2nd ODI: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗുവാഹത്തിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് കളി ആരംഭിക്കുക.
ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് അജിത് അഗാർക്കർ ഒഴിയും. ഒക്ടോബർ നാലിനാണ് അഗാർക്കറിന്റെ കരാർ കാലാവധി അവസാനിക്കുന്നത്. പകരം ഇന്ത്യയുടെ മുൻതാരവും നിലവിൽ സെലക്ഷൻ കമ്മിറ്റി അംഗവുമായ പ്രഗ്യാൻ ഓജ താൽക്കാലിക ചെയർമാൻ സ്ഥാനം ഏറ്റെടുക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കി യുഎഇയിലെ അല്‍ ഫുര്‍സാന്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ്. ഉടമ ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയത്.
താൻ രണ്ട് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്കർ. വിവാഹം നടക്കാൻ സാധ്യതയില്ലെന്ന് തോന്നിയ കാലത്ത് അമ്മയാകാനുള്ള ആഗ്രഹത്താൽ ചികിത്സ തേടുകയായിരുന്നെന്ന് സ്വര പറഞ്ഞു. റൈസ് ആൻഡ് ഫോൾ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സ്വരയുടെ വെളിപ്പെടുത്തൽ.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് തിരിച്ചടിക്കിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് മാധ്യമങ്ങളെ കാണും. ആഴ്ച തോറുമുള്ള വാർത്താസമ്മേളനമാണ് ഇന്ന് നടക്കുക. മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും വാർത്താസമ്മേളനം.
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിൽ കലാപക്കൊടി ഉയരുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടതോടെയാണ് സതീശനെതിരായ വികാരം മറനീക്കി പുറത്തുവരുന്നത്. അധികാരത്തിലെത്തി വെറും നാല് മാസംകൊണ്ട് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം സതീശനെതിരെ വിമർശനം ഉന്നയിക്കുന്നത്.
അവിടെയുണ്ടായിരുന്ന ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പട്ടാമ്പിയിലെ വിളയൂരില്‍ നടത്തിയ പരിശോധനയ്ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. വിളയൂരിലെ എടപ്പലത്തുള്ള ഒരു വാടകവീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
മരുന്നുകള്‍ ചില്ലറ വ്യാപാരികള്‍ക്ക് നല്കുന്ന വിലയും രോഗികളില്‍ നിന്ന് ഈടാക്കുന്ന പരമാവധി ചില്ലറ വിലയും (MRP) തമ്മിലുള്ള വലിയ അന്തരം സംബന്ധിച്ച് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി.
2018-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം സ്ഥാപിച്ചിരുന്ന റെക്കോര്‍ഡ് ഇതോടെ മറികടക്കപ്പെട്ടു.
ഭക്ഷണത്തില്‍ കൂടുതല്‍ കരോട്ടിനോയിഡ് സമ്പുഷ്ടമാകുമ്പോള്‍ മഞ്ഞക്കരു കൂടുതല്‍ സമ്പന്നമാകും.
മൂവാറ്റുപുഴയിലെ ഒരു വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന തുറന്ന ലിഫ്റ്റ് തകര്‍ന്നു വീണ് യുവാവ് മരിച്ചു. പെരിങ്ങഴ തേവലം സ്വദേശികളായ കൃഷ്ണന്-സുശീല ദമ്പതികളുടെ മകന് അക്ഷയ് കൃഷ്ണന് (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ 'മുള്ളുപുരം സ്റ്റോഴ്സി'ലെ ജീവനക്കാരനായിരുന്നു അക്ഷയ്.
പ്രണയബന്ധം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിന്‍ഷ റിസോര്‍ട്ടില്‍ ജോലിക്ക് ചേര്‍ന്നിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍.
സെഞ്ചുറി പ്രകടനത്തോടെ വിരാട് കോലി മത്സരത്തില്‍ നിറഞ്ഞുനിന്നെങ്കിലും ബാറ്റര്‍മാര്‍ ആറാടിയ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമായിരുന്നു. സെഞ്ചുറി കൂട്ടുക്കെട്ടുമായി ഓപ്പണിങ്ങില്‍ തിളങ്ങിയ വിന്‍ഡീസ് ബാറ്റര്‍മാരെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് കുല്‍ദീപായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ മാത്രം സ്വന്തമാക്കിയിട്ടുള്ള 100 സെഞ്ചുറികള്‍ എന്ന നേട്ടത്തിലെത്താന്‍ വിരാട് കോലിയ്ക്കും സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ അജിങ്ക്യ രഹാനെ.
പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷങ്ങളും സുരക്ഷാ ഭീഷണികളും തുടരുന്നതിനിടയിലും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി പുനരാരംഭിച്ച് ഖത്തര്‍.
ആഗോള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സൗത്ത് കൊറിയന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഹോപ്പ്' 2026 ഒക്ടോബര്‍ 23-ന് ഇന്ത്യന്‍ തിയേറ്ററുകളിലെത്തും.
രാജ്യത്തെ പ്രധാന ജലസംഭരണികളിലെ ആകെ ജലനിരപ്പ് ശേഷിയുടെ 70 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട്. എല്‍ നിനോ പ്രതിഭാസവും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുമാണ് സ്ഥിതി വഷളാക്കിയത്.
നിലവിലുള്ള 9:1 എന്ന പുരുഷ സ്ത്രീ അനുപാതം 7:3 എന്നാക്കി മാറ്റനാണ് സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഈ മാറ്റം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പോലീസ് സേനയില്‍ മൂന്നിലൊന്ന് വനിതാ ഉദ്യോഗസ്ഥരാകും.
സംസ്ഥാനത്ത് നാളെ മുതല്‍ ഒക്ടോബര്‍ 3 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40-50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ദിവ്യ മിത്തല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പുറത്തുവിട്ടത്. ഓഗസ്റ്റ് അവസാനത്തോടെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിവ്യ മിത്തല്‍ ഐഎഎസ് സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു.
ഒക്ടോബറില്‍ ആവശ്യത്തിന് വൈദ്യുതി ലഭിക്കുമോ എന്നതില്‍ കെഎസ്ഇബിക്ക് ആശങ്ക. മഴ വരും ദിവസങ്ങളില്‍ കുറയുകയും ചൂട് ഉയരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയരും.
അധികാരത്തിലെത്തി വെറും നാല് മാസം കൊണ്ട് യുഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമാകുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം. 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു.
എഷ്യന്‍ ഗെയിംസ് വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ നീരു ദണ്ഡ. വനിതകളുടെ ട്രാപ് ഷൂട്ടിങ്ങ് വ്യക്തിഗത ഇനത്തിലാണ് നീരുവിന്റെ സ്വര്‍ണനേട്ടം. ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടമാണിത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. തിരുവനന്തപുരം മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. ഇത് രണ്ടും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു.
മുസ്ലീം പെണ്‍കുട്ടികള്‍ വിശ്വാസപരമായി പിന്നോട്ട് പോകുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കെ എം ഷാജി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. കാലിക്കറ്റ് സര്‍വകലാശാല സി എച്ച് ചെയര്‍ സങ്കടിപ്പിച്ച ജനാധിപത്യവും വികസനവും എന്ന വിഷയത്തില്‍ ദേശീയ സെമിനാറിലാണ് കെ എം ഷാജി ഈ പരാമര്‍ശം നടത്തിയത്.
രാജ്യത്തെ 3 കോടിയോളം വരുന്ന ജനങ്ങള്‍ തങ്ങളുടെ ജീവന് തന്നെ ത്യജിക്കാന്‍ തയ്യാറാണെന്നും സായുധരായി വര് യുദ്ധത്തെ നേരിടുമെന്നും ഖമനേയി പ്രഖ്യാപിച്ചു. ലോകാവസാനത്തിന് കാരണമാകുന്ന യുദ്ധമുണ്ടായാല്‍ പോലും ഇറാന് നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബസ് അരഗ്ചിയും വ്യക്തമാക്കി.
സംസ്ഥാനത്ത് മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക സുരക്ഷ സജ്ജീകരണങ്ങളുമായി മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫീസ്. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ.
Kerala Local Body Bypoll Results: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10ന് ആരംഭിക്കും.