ചാമ്പ്യന്മാരായിട്ടും നാണംകെട്ടു, ഒടുവിൽ വടിയെടുക്കാൻ ബിസിസിഐ: പ്രകടനം മോശമായാൽ പലരും തെറിക്കും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ അടിയന്തിര വിലയിരുത്തലുകള്‍ക്ക് ബിസിസിഐ ഒരുങ്ങുന്നതായി സൂചന. പരമ്പരയിലെ നാലാം മത്സരത്തിലും ദയനീയമായി പരാജയപ്പെട്ടതോടെ കളിക്കാരുടെയും പരിശീലകരുടെയും പ്രകടനം ബിസിസിഐ വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുന്‍പായി അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലും ഇന്ത്യ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു. കുഞ്ഞന്മാരായ അയര്‍ലന്‍ഡിനോട് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര നഷ്ടമാക്കിയത്. ഇതോടെ 2027 വരെ കരാറുണ്ടെങ്കിലും പരിശീലകന്‍ ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ ബിസിസിഐയുടെ കര്‍ശന നിരീക്ഷണത്തിലാകും.
2026ല്‍ ലോകകിരീടം നേടിതന്ന നായകന്‍ സൂര്യകുമാര്‍ യാദവിനെയും ലോകകപ്പ് ഹീറോ സഞ്ജു സാംസണിനെയും മതിയായ അവസരങ്ങള്‍ നല്‍കാതെ ടീം മാനെജ്‌മെന്റ് പുറത്താക്കിയിരുന്നു. ശ്രേയസ് അയ്യര്‍ നായകനായതിന് ശേഷം കളിച്ച മത്സരങ്ങളിലൊന്നും ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടില്ല. ALSO READ: വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !