വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !
ഷോർട്ട് ബോളുകൾക്ക് മുന്നിലുള്ള താരത്തിൻ്റെ ബലഹീനതയെയാണ് ഇംഗ്ലണ്ട് ബൗളർമാർ മുതലെടുക്കുന്നത്.
ഐപിഎല്ലിലെ വമ്പൻ പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം ഉറ്റുനോക്കിയിരുന്നത് വൈഭവ് സൂര്യവംശി എന്ന കൗമാരവിസ്മയത്തിലേക്കാണ്. ഇന്ത്യൻ ഫ്ളാറ്റ് ട്രാക്കുകളിലാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻ ബൗളർമാരെയെല്ലാം വൈഭവ് തലങ്ങും വിലങ്ങും പ്രഹരിച്ചിരുന്നു. ഐപിഎല്ലിൽ വമ്പൻ താരങ്ങളെല്ലാവരും ഉള്ളപ്പോഴും ഓറഞ്ച് ക്യാപ്പ് ഇത്തവണ സ്വന്തമാക്കിയത് വൈഭവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും സമാനമായ പ്രകടനങ്ങൾ വൈഭവ് നടത്തുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും ആദ്യ 3 ഇന്നിങ്ങ്സുകളിലും ഇംഗ്ലണ്ടിനെതിരെ വൈഭവ് നിരാശപ്പെടുത്തിയിരിക്കുകയാണ്. ഷോർട്ട് ബോളുകൾക്ക് മുന്നിലുള്ള താരത്തിൻ്റെ ബലഹീനതയെയാണ് ഇംഗ്ലണ്ട് ബൗളർമാർ മുതലെടുക്കുന്നത്.
ഐപിഎല്ലിൽ വൈഭവ് ജസ്പ്രീത് ബുമ്ര, ഹേസൽവുഡ് തുടങ്ങിയ വമ്പന്മാരെയെല്ലാം തകർത്തടിച്ചപ്പോൾ എങ്ങനെയാണ് വൈഭവിനെതിരെ നെറ്റ്സിൽ പന്തെറിയുന്നതെന്ന് രാജസ്ഥാൻ റോയൽസിലെ സഹതാരമായ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ അത് വൈഭവിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തെറിയുമ്പോൾ കാണിച്ചുതരാമെന്നായിരുന്നു വൈഭവിൻ്റെ മറുപടി. രാജസ്ഥാൻ ക്യാമ്പിൽ നിന്നും വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് സാങ്കേതികതയിലെ പോരായ്മകൾ കൃത്യമായി ആർച്ചർ മനസിലാക്കിയിരുന്നുവെന്നാണ് ആദ്യ 3 മത്സരങ്ങൾ സൂചിപ്പിക്കുന്നത്.
Commentator - Hey Jofra will you bowl to him(Vaibhav Sooryavanshi) in the nets?
— Mufaddal Shailu (@Shailu_15Jul) July 10, 2026
Jofra - Yeah sometimes !
Commentator - Where would you bowl to him?
Jofra - I will tell you after the IPL (Laughs)
Jofra Archer said it and doing it every match in this series pic.twitter.com/NFQoghNOqe
ഇംഗ്ലണ്ടിൽ ബൗളർമാർക്ക് ലഭിക്കുന്ന എക്സ്ട്രാ ബൗൺസാണ് ഇന്ത്യൻ ബാറ്റർമാരെ കുഴക്കുന്നത്. തുടർച്ചയായി നെഞ്ചിന് നേരെ വരുന്ന പന്തുകളെ പ്രതിരോധിക്കാൻ വൈഭവ് കഷ്ടപ്പെടുകയാണ്. സീരീസിൽ ഇതുവരെ 15,13,14 എന്നിങ്ങനെയാണ് വൈഭവിൻ്റെ സ്കോറുകൾ. അതിവേഗത്തിൽ വരുന്ന ഷോർട്ട് ബോളുകളെ പുൾ ചെയ്യാനുള്ള ശ്രമത്തിലാണ് വൈഭവ് തൻ്റെ വിക്കറ്റ് നഷ്ടമാക്കുന്നത്. പന്തിൻ്റെ വേഗതയ്ക്കനുസരിച്ച് കൃത്യമായി പൊസിഷൻ ചെയ്യാനും താരത്തിനാകുന്നില്ല. വരും ദിവസങ്ങളിൽ വൈഭവ് ഈ കുറവുകൾ നികത്തുമോ അതോ എതിരാളികൾ ഈ ദൗർബല്യം മുതലെടുക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്.
Vaibhav Sooryavanshi was smashing Jofra Archer in the IPL nets, but now he has gotten out to him twice in three matches.
— Indian Cricket Ministry (@Tejashyyyyyy) July 9, 2026
Jofra Archer knows Vaibhav's weakness very well, but he didn't expose it in the IPL. Now he has kept him in his pocket in international cricket.
Vaibhav…
യുവതാരങ്ങളെ അടുത്ത ലോകകപ്പിനായി അതിവേഗം സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നിലവിൽ മുന്നോട്ട് പോകുന്നത്. ലോകകപ്പ് ഹീറോയായിരുന്നിട്ടും ഓപ്പണർ സഞ്ജു സാംസണെ 3 മോശം ഇന്നിങ്ങ്സുകളുടെ പേരിൽ ബിസിസിഐ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ തിലക് വർമ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾക്ക് മോശം പ്രകടനങ്ങളിലും ടീം മാനേജ്മെൻ്റ് പിന്തുണ നൽകുന്നുണ്ട്. ആരാധകർക്കിടയിൽ കടുത്ത അതൃപ്തിയാണ് ഇതുണ്ടാക്കിയിട്ടുള്ളത്.
യുവതാരങ്ങളെ അതിവേഗം രാജ്യാന്തര തലത്തിലേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വൈഭവിനെ പെട്ടെന്ന് തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രായക്കുറവും വിദേശ സാഹചര്യങ്ങളിലെ പരിചയക്കുറവും താരത്തിന് കടുത്ത വെല്ലുവിളിയാകുന്നു. സാബ കരീം ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ഹർഷിത് റാണയെയും സഞ്ജുവിനെയും പോലുള്ള താരങ്ങളെ മാറ്റിയതിനെതിരെ രംഗത്തുവന്നതിന് പിന്നാലെ വൈഭവിന്റെ ഈ പരാജയം ഗംഭീറിനെ കൂടുതൽ പ്രതിരോധത്തിലാക്കും.ALSO READ: വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ