അനുബന്ധ വാര്‍ത്തകള്‍
- മേപ്പാടി ദുരന്തം: മീനാക്ഷി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി
- കള്ളായി ദുരന്തത്തെ നിസാരവത്കരിച്ച് മുഖ്യമന്ത്രി; വിമർശനം ശക്തം (വീഡിയോ)
- Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
- ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു
- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി
സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി പദ്ധതി മൂലം സർക്കാരിനു വലിയ നഷ്ടമുണ്ട്
കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ശമ്പളം മുടങ്ങി. ജൂലൈ അഞ്ചിനുള്ളിൽ നൽകേണ്ട ശമ്പളം ജൂലൈ പത്തായിട്ടും നൽകിയിട്ടില്ല. ബോർഡ് സാമ്പത്തികമായി ഞെരുക്കത്തിലാണെന്നും അതിനാലാണ് ശമ്പളം മുടങ്ങുന്നതെന്നുമാണ് ന്യായീകരണം.
സർക്കാരിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് അധിക ധനസഹായമായി 100 കോടി അനുവദിച്ചിട്ടും താൽക്കാലിക ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. 3200 താൽക്കാലിക ജീവനക്കാരാണ് കോർപറേഷനിലുള്ളത്.
കെഎസ്ആർടിസി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും നൽകിയിട്ടില്ല. മതിയായ ഫണ്ടില്ല എന്നതാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.
സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി പദ്ധതി മൂലം സർക്കാരിനു വലിയ നഷ്ടമുണ്ട്. ഇക്കാരണത്താലാണോ താൽക്കാലിക ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.