England vs Norway : നോര്‍വെയെ ഉറക്കിടത്തി, ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളിന്റെ കരുത്തില്‍ ഇംഗ്ലണ്ട് സെമിഫൈനലില്‍
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹാളണ്ടിന്റെ നോര്‍വയെ തോല്‍പ്പിച്ച് സെമിഫൈനലില്‍ പ്രവേശിച്ച് ഇംഗ്ലണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിതസമയത്തും ഒരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടിരുന്നു. ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകളും നേടിയത്. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നോര്‍വെയുടെ ആശ്വാസഗോള്‍.
മത്സരത്തിന്റെ 40മത്തെ മിനിറ്റിലാണ് ഷെല്‍ഡെറൂപ്പ് നോര്‍വെയ്ക്കായി ഗോള്‍ കണ്ടെത്തിയത്. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിന് പന്ത് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച അവസരം മുതലെടുത്തുകൊണ്ടായിരുന്നു നോര്‍വെയുടെ ഗോള്‍. ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് ബെല്ലിംഗ്ഹാമിലൂടെ ഇംഗ്ലണ്ട് സ്മനില പിടിച്ചു. അധികസമയത്തേക്ക് മത്സരം നീണ്ടതോടെ മത്സരത്തിന്റെ 93മത്തെ മിനിറ്റിലായിരുന്നു ബെല്ലിംഗ്ഹാമിന്റെ രണ്ടാം ഗോള്‍.