ഒറ്റ പരമ്പര കൊണ്ട് സൂര്യവംശിയുടെ ആത്മവിശ്വാസം ഇല്ലാതെയാക്കി, ഗംഭീറിനും മാനേജ്മെന്റിനുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ
നേരത്തെ അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്നും കൗമാരതാരം വൈഭവ് സൂര്യവംശിയെ തഴഞ്ഞതിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. വെറും 3 മത്സരങ്ങള്‍ കൊണ്ട് 15കാരനായ പ്രതിഭയെ വിധി എഴുതരുതെന്നും ടീം മനേജ്‌മെന്റിന് സഞ്ജുവിനൊപ്പം വൈഭവിനെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് അവസരം നല്‍കാമായിരുന്നുവെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
നേരത്തെ അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സഞ്ജുവിന് പകരക്കാരനായാണ് വൈഭവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ 3 ഇന്നിങ്ങ്‌സുകളില്‍ മികച്ച പ്രകടനം നടത്താനാവാതെ വന്നതോടെ വൈഭവിനെയും ടീം മാനേജ്‌മെന്റ് മാറ്റിനിര്‍ത്തുകയാണുണ്ടായത്.
Gautam Gambhir and shreyas iyer you did wrong with sooryavanshi.
— ???????????????????????????????????????? (@i61o1ttt) July 12, 2026
Why u dropped him after 3 matches if you already lost the series wth!pic.twitter.com/Z6hP6npVZn
എനിക്ക് സഞ്ജു ഓപ്പണിങ്ങില്‍ തിരിച്ചുവരുന്നതുകൊണ്ട് പ്രശ്‌നമില്ല. വൈഭവിനെ മൂന്നാം സ്ഥാനത്ത് ടീമിന് ഇറക്കാമായിരുന്നു. അവന്‍ എങ്ങനെയാണ് നടന്നുപോകുന്നത് കണ്ടില്ലെ, തീര്‍ത്തും നിരാശനാണ്. അവന് മതിയായ അവസരങ്ങള്‍ നല്‍കേണ്ടതായിരുന്നു. ഒരു അത്ഭുത പ്രതിഭയെയാണ് ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളില്‍ മൂന്ന് കളികളില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് നിങ്ങള്‍ ബെഞ്ചിലിരുത്തിയത്. ഇത് ഒട്ടും ശരിയായ നടപടിയല്ല. ഗവാസ്‌കര്‍ പറഞ്ഞു.
വൈഭവ് അവന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചിരുന്നു. എഡ്ജുകള്‍ നിറഞ്ഞ സ്‌ക്രാച്ചി പ്രകടനങ്ങളായിരുന്നില്ല. അവന്‍ പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് തെളിയിച്ചതാണ്. ഒരു 15കാരനായ താരം 3 മത്സരങ്ങളിലെ മോശം പ്രകടനങ്ങളുടെ പേരില്‍ പുറത്താവുന്നത് പ്രയാസകരമായ കാര്യമായിരിക്കും. ഗവാസ്‌കര്‍ വ്യക്തമാക്കി.