പ്രമേഹരോഗികള്‍ക്ക് സന്തോഷവാര്‍ത്ത: ആഴ്ചയിലൊരിക്കല്‍ മാത്രം എടുക്കേണ്ട ഇന്‍സുലിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: ഇന്‍സുലിന്‍ കുത്തിവയ്പ്പിനെ ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് സന്തോഷവാര്‍ത്ത. ദിവസവും ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ട ആവശ്യം ഒഴിവാക്കിക്കൊണ്ട് ആഴ്ചയിലൊരിക്കല്‍ മാത്രം എടുക്കേണ്ട ഇന്‍സുലിന്‍ കുത്തിവയ്പ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഇന്‍സുലിന്‍ ഉടന്‍ കേരളത്തില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡാനിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവോ നോര്‍ഡിസ്‌ക് അവിക്ലി എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പ്പന്നം പുറത്തിറക്കി.
ഒരു ദിവസം വരെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ഇന്‍സുലിനില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഇന്‍സുലിന്‍ ഒരു ആഴ്ച മുഴുവന്‍ ഫലപ്രദമായിരിക്കും. നിര്‍മ്മാതാവിന്റെ അഭിപ്രായത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇന്‍സുലിന്‍ കുത്തിവയ്പ്പാണിത്.