അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല
- 'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ
- കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു
- സംഘപരിവാർ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ
- വൈറലായ കുംഭമേള പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം നല്‍കാനുള്ള ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി
പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)
പിണറായി വിജയന്റെ പ്രതികരണം ലഭിക്കാനാണ് അദ്ദേഹം കാറിൽ കയറുന്ന സമയത്ത് മാധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടിയത്
Pinarayi Vijayan
പ്രതിപക്ഷ നേതാവ് പിണറായി വിജയനോടു അപമര്യാദയായി പെരുമാറി മാധ്യമപ്രവർത്തകർ. പിണറായി കാറിലേക്കു കയറുന്നതിനു മുൻപ് തിരക്ക് കൂട്ടി വാതിൽ അടയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതിപക്ഷ നേതാവിന്റെ കാൽ കാറിന്റെ ഡോറിനു ഇടയിൽ ആയിരുന്നു.
പിണറായി വിജയന്റെ പ്രതികരണം ലഭിക്കാനാണ് അദ്ദേഹം കാറിൽ കയറുന്ന സമയത്ത് മാധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടിയത്. കാറിലേക്ക് കാൽ പൂർണമായി എടുത്തുവയ്ക്കും മുൻപ് മാധ്യമപ്രവർത്തകർ തിരക്ക് കൂട്ടി ഡോർ അടയ്ക്കാനും തുടങ്ങി. ഈ സമയത്ത് കാൽ ഡോറിന്റെ ഇടയിൽ പെട്ടു.
ഇതിനു പിന്നാലെ മാധ്യമപ്രവർത്തകരോടു അദ്ദേഹം ക്ഷുഭിതനാകുകയായിരുന്നു.