വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ സിപിഎമ്മിനുള്ളിൽ ഭിന്നത?, കെ കെ രാഗേഷിനെതിരെ നിലപാടുമായി കെ കെ ശൈലജയും പി കെ ശ്രീമതിയും!
വിഴിഞ്ഞം മുന്‍ എം.ഡി ദിവ്യ എസ്. അയ്യരെ തിടുക്കപ്പെട്ട് മാറ്റിയതിലടക്കം ദുരൂഹതയുണ്ടെന്ന തരത്തില്‍ രാഗേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖത്തെ അദാനി-എം.എസ്.സി ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവന തള്ളി സിപിഎമ്മിന്റെ കണ്ണൂര്‍ ഘടകത്തിലെ നേതാക്കള്‍. വിഴിഞ്ഞം മുന്‍ എം.ഡി ദിവ്യ എസ്. അയ്യരെ തിടുക്കപ്പെട്ട് മാറ്റിയതിലടക്കം ദുരൂഹതയുണ്ടെന്ന തരത്തില്‍ രാഗേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും പ്രതിപക്ഷ നേതാവായ പിണറായി വിജയനും ഇടപാടില്‍ ദുരൂഹത ആരോപിക്കുമ്പോഴാണ് ഇതേ നിലപാടുമായി കെ കെ രാഗേഷ് രംഗത്ത് വന്നത്.
ഓഹരി ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ വ്യക്തമാക്കട്ടെ, താന്‍ അഴിമതി ആരോപണവുമായി രംഗത്തുവരാനില്ലെന്നുമാണ് ഇ പി ജയരാജന്‍ വ്യക്തമാക്കിയത്. രാഗേഷ് പറഞ്ഞത് ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന രീതിയിലാണെന്നുമാണ് പി കെ ശ്രീമതി പ്രതികരിച്ചത്. പോര്‍ട്ട് എംഡിയെ ഉള്‍പ്പടെ മാറ്റിയത് വിവാദമാക്കേണ്ടെന്ന നിലപാടാണ് കെ കെ ശൈലജ സ്വീകരിച്ചത്. നേതാക്കളുടെ പാര്‍ട്ടിസമീപനത്തിനെതിരായ നിലപാട് പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്.
സാധാരണ എം വി ഗോവിന്ദനും പിണറായി വിജയനും പറയുന്നത് പാര്‍ട്ടി നിലപാടായി സ്വീകരിക്കുന്ന രീതിയാണ് സിപിഎമ്മിലുണ്ടായിരുന്നത്. പിണറായി വിജയന്റെ വിശ്വസ്തനായാണ് കെ കെ രാഗേഷ് അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ പിന്നീട് ജില്ലാ സെക്രട്ടറിയായി നിയമിച്ചതില്‍ പാര്‍ട്ടി ഘടകങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിക്ക് കോട്ടയായ പയ്യന്നൂരില്‍ പോലും തോറ്റതോടെയാണ് രാഗേഷിനെതിരെ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം പരസ്യമാകുന്നത്.
കണ്ണൂര്‍ ജില്ലയിലെ സിപിഎം തോല്‍വിയില്‍ പ്രധാനകാരണം കെ കെ രാഗേഷായിരുന്നുവെന്ന് അണികള്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേതാക്കളും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാത്രി രക്തസാക്ഷി ധനരാജ് അനുസ്മരണവുമായി ബന്ധപ്പെട്ട് രാഗേഷ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിന് താഴെ 'ആ പാവത്തിനെ വിറ്റ പൈസ മുക്കിയിട്ട് വേദാന്തം പറയല്ലേ രാഗേഷേ' എന്ന തരത്തിലുള്ള കടുത്ത കമന്റുകളാണ് സി.പി.എം അണികള്‍ തന്നെ രേഖപ്പെടുത്തുന്നത്. ഇതിന് മുന്‍പ് രാഗേഷ് ഫെയ്‌സ്ബുക്കില്‍ ഇടുന്ന ഓരോ പോസ്റ്റിന് കീഴിലും ഇത്തരം വിമര്‍ശന കമന്റുകള്‍ ഉയര്‍ന്നുവന്നിരുന്നു.ALSO READ: എനിക്കെതിരെ ഉപയോഗിച്ച ശരീരഭാഷയും വാക്കുകളും മുഖ്യമന്ത്രിക്ക് ചേർന്നതല്ല, വിരട്ടിനിർത്താമെന്ന് കരുതരുത്: മറുപടിയുമായി കെ കെ രാഗേഷ്