മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ
മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ച് യുഡിഎഫ് എംഎൽഎ ജി.സുധാകരൻ. സർക്കാർ ആശുപത്രികളിലെ പൊതിച്ചോറുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ വിവാദ പരാമർശത്തെ ചോദ്യം ചെയ്തതിനാണ് മാധ്യമപ്രവർത്തകനെതിരായ കലിതുള്ളൽ.
ഷാജഹാൻ എന്ന മാധ്യമപ്രവർത്തകനെയാണ് സുധാകരൻ വർഗീയവാദിയെന്നു വിളിച്ചത്. സംഭവം വിവാദമായിട്ടുണ്ട്.
' താൻ പോടോ, താൻ പോയി വേറെ വല്ല പണിയും നോക്കടോ..ഷാജഹാൻ കൈരളിയിലെ മാധ്യമപ്രവർത്തകനാണ്. അതിനു മുൻപ് തനി വർഗീയവാദിയായിരുന്നു. തന്റെ പാട്ടിന് പോടോ,' സുധാകരൻ പ്രകോപിതനായി പറഞ്ഞു.