1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Breel Embolo Red Card Controversy VAR Saves Leandro Paredes From Semifinal Ban

Breel Embolo Red Card : ലിയാൻഡ്രോ പരെഡെസിനെ കുടുക്കാനുള്ള കള്ളനാടകം, റെഡ് കാർഡ് വിവാദത്തിൽ ഇടപെട്ട് വാർ, എംബോളോ പുറത്തായത് ഇങ്ങനെ

ർജന്റീന താരം ലിയാൻഡ്രോ പരെഡെസിനെ ചുവപ്പ് കാർഡ് വാങ്ങിച്ച് പുറത്താക്കാൻ സ്വിസ് താരം ബ്രീൽ എംബോളോ ബോധപൂർവ്വം ഡൈവ് ചെയ്തതാണെന്ന് കടുത്ത വിമർശനം. വാർ ഇടപെടൽ നിർണ്ണായകമായി.

Breel Embolo Red Card Argentina World Cup, Leandro Paredes VAR Decision, Embolo Fake Dive Controversy, Daily Mirror Football News Malayalam, FIFA World Cup Quarter Final Controversies 2026
ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം ബ്രീല്‍ എംബോളോയും അര്‍ജന്റീനയുടെ മധ്യനിര താരം ലിയാന്‍ഡ്രോ പരെഡെസും ഉള്‍പ്പെട്ട റെഡ് കാര്‍ഡ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍. കളിക്കളത്തില്‍ ഇതിനകം തന്നെ ഒരു മഞ്ഞക്കാര്‍ഡ് വാങ്ങി നില്‍ക്കുകയായിരുന്ന പരെഡെസിനെ എങ്ങനെയെങ്കിലും രണ്ടാമതും ബുക്ക് ചെയ്യിച്ച് പുറത്താക്കാനും, അതുവഴി അര്‍ജന്റീനയുടെ സെമിഫൈനല്‍ സാധ്യതകളെ തകര്‍ക്കാനുമുള്ള ശ്രമം എംബോളോ നടത്തിയതായാണ് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
സ്വിസ് ഫോര്‍വേഡ് ബ്രീല്‍ എംബോളോയുടെ പെനാല്‍റ്റി ബോക്‌സിന് തൊട്ടുമുന്നിലെ വീഴ്ച ഒരു ഗോള്‍സാധ്യത തടയുന്നതുമായി യാതൊരു ബന്ധവുമുള്ളതായിരുന്നില്ല. പരെഡെസുമായി യാതൊരു ശാരീരിക സമ്പര്‍ക്കവും ഇല്ലാതിരുന്നിട്ടും എംബോളോ വായുവില്‍ ഉയര്‍ന്നു വീഴുകയായിരുന്നു.  പരേഡസിന്റെ ചെറിയ ടച്ചില്‍ തെറിച്ചു വീഴുന്നതായി അഭിനയിക്കുമ്പോള്‍ പരേഡസ് മുന്‍പ് ഒരു യെല്ലോ കാര്‍ഡ് നില്‍ക്കുകയായിരുന്നുവെന്നും അതിനാല്‍ മറ്റൊരു ഫൗള്‍ സെമിഫൈനലിലെ അര്‍ജന്റീനയുടെ സാധ്യതകളെ ഇല്ലാതെയാക്കുമെന്നുമുള്ള കൃത്യമായ അറിവ് എംബോളോയ്ക്കുണ്ടായിരുന്നു.
 
റഫറിയുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് ആദ്യം പരെഡെസിന് നേരെ റെഡ് റഫറി കാര്‍ഡ് നീട്ടിയിരുന്നെങ്കിലും പിന്നീട് വാര്‍(VAR)പരിശോധനയില്‍ ഇത് റദ്ദാക്കുകയായിരുന്നു. കളിക്കളത്തില്‍ ഒരു റഫറിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ പിഴവുകളിലൊന്നായ 'മിസ്റ്റേക്കണ്‍ ഐഡന്റിറ്റി' തിരുത്താനായാണ് വാര്‍ സംവിധാനം ഇടപ്പെട്ടത്. എതിരാളിയെ ഏതെങ്കിലും വിധത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിച്ച് പുറത്താക്കുക എന്ന തരംതാണ തന്ത്രമാണ് സ്വിസ് ഫോര്‍വേഡ് പുറത്തെടുത്തത്. ഇത് ഫുട്‌ബോള്‍ റഫറിയെ പരസ്യമായി വഞ്ചിക്കാനുള്ള ശ്രമമാണ്. ഒരു കായികതാരം കാണിക്കാന്‍ പാടില്ലാത്ത കടുത്ത അനാദരവാണിതെന്ന് ബോധ്യപ്പെട്ടതോടെ എംബോളോയ്ക്ക് സെക്കന്‍ഡ് യെല്ലോ/ റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു. അര്‍ജന്റീനയെ തന്ത്രപരമായി തകര്‍ക്കാനുള്ള ശ്രമമാണ് എംബോള നടത്തിയതെങ്കില്‍ റെഡ് കാര്‍ഡ് കണ്ടതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് 10 പേരായി ചുരുങ്ങി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും സമനിലയുമായി പൊരുതിയെങ്കിലും പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷങ്ങളില്‍ 2 ഗോളടിക്കാന്‍ അര്‍ജന്റീനയ്ക്കായി. 3-1 ന് വിജയിച്ച അര്‍ജന്റീന സെമിഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് നേരിടുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Argentina vs Switzerland: കടന്നുകൂടി അർജന്റീന; ഇനി ഇംഗ്ലണ്ട് മടയിലേക്ക് !