സംഘപരിവാർ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ
സതീശനൊപ്പമുള്ള ചിത്രം ആർ.വി.ബാബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്
സംഘപരിവാർ അനുകൂലികളായ കെ.പി.ശശികല, ആർ.വി.ബാബു അടക്കമുള്ള തീവ്ര വർഗീയ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃ സമ്മേളനത്തിനു ശേഷമാണ് നേതാക്കൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സതീശനൊപ്പമുള്ള ചിത്രം ആർ.വി.ബാബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
'ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃ സമ്മേളനത്തിൽ സംഘടന നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് നൽകി. ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂർണ്ണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വളരെ തിരക്കുകൾക്കിടയിലും വളരെ ക്ഷമാപൂർവ്വം അദ്ദേഹം ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ശ്രീമതി കെ.പി.ശശികല ടീച്ചർ, ശ്രീ സുബ്രഹ്‌മണ്യൻ മുസ്സത്, ശ്രീ മോഹൻ ത്രിവേണി, പ്രൊഫ ഗോപിനാഥൻ, ശ്രീ കെ.വി.ശിവൻ, ശ്രീ സുശികുമാർ, ശ്രീ കെ.പ്രഭാകരൻ, തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.