Astrology Daily Horoscope

Wed, 30 Sep 2026

Notifications

മാസം തിരഞ്ഞെടുക്കുക
മേടം മേടം
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ

കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തു പോവും. ജോലി സ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും. യാത്ര കൊണ്ട്‌ പല നേട്ടങ്ങളുമുണ്ടാകാന്‍ സാധ്യത. മോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

രാശി പ്രവചനങ്ങൾ
ഇടവം ഇടവം
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്

ജോലി സംബന്ധിച്ച്‌ ധരാളം യാത്ര ചെയ്യേണ്ടിവരും. പണം സംബന്ധിച്ച പല പ്രശ്‌നങ്ങളും രമ്യമായി കൈകാര്യം ചെയ്യും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ആരെയും അന്ധമായി വിശ്വസിക്കരുത്‌.

രാശി പ്രവചനങ്ങൾ
മിഥുനം മിഥുനം
ക, കി, കു, ദ, ഗ, കെ, കോ, ഹ

ഉന്നതരുമായി ബന്ധപ്പെടും. പല കാര്യങ്ങളിലും അപ്രതീക്ഷിതമായ വിജയമുണ്ടാകും. ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

രാശി പ്രവചനങ്ങൾ
കര്‍ക്കടകം കര്‍ക്കടകം
ഹീ, ഹി, ഹോ, ദ, ടീ, ഡോ

ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക്‌ ഏറ്റവും മെച്ചപെട്ട സമയം. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും.

രാശി പ്രവചനങ്ങൾ
ചിങ്ങം ചിങ്ങം
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ

വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം കൈവരും. കുടുംബ ജീവിതം സന്തോഷകരമാവും.

രാശി പ്രവചനങ്ങൾ
കന്നി കന്നി
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ

അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത്‌ പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കടം വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

രാശി പ്രവചനങ്ങൾ
തുലാം തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ

കോടതി, പൊലീസ്‌ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക്‌ വിജയപ്രതീക്ഷ. ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന്‌ സാധ്യത. ഊഹക്കച്ചവടത്തില്‍ നിന്ന്‌ പലതരത്തിലുള്ള ലാഭം ഉണ്ടാകും.

രാശി പ്രവചനങ്ങൾ
വൃശ്ചികം വൃശ്ചികം
സൊ, ന, നി, നു, നെ, നോ, യ, യി, യു

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പലവിധത്തിലുള്ള ശല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. മിതമായ സംഭാഷണം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാതിരിക്കും. അനാവശ്യമായ ഇടപെടലുകള്‍ കാരണം വഴക്കുണ്ടാവാന്‍ സാധ്യത.

രാശി പ്രവചനങ്ങൾ
ധനു ധനു
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ

സര്‍ക്കാരില്‍ നിന്ന്‌ പല കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. സിനിമാ രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. സുഹൃത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത. കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യത.

രാശി പ്രവചനങ്ങൾ
മകരം മകരം
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി

വസ്തുസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹം, ധനം, വാഹനം ഇവയ്ക്ക്‌ യോഗം. മാതൃ-പിതൃസ്വത്ത്‌ ലഭിക്കും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശസ്ഥി അഹങ്കാരം ഉണ്ടാക്കാതെ നോക്കുന്നത്‌ നന്ന്‌. മത്സരങ്ങളില്‍ വിജയം.

രാശി പ്രവചനങ്ങൾ
കുംഭം കുംഭം
ഗോ, ഗേ, ഗോ, സ, സി, സൂ, ദ

മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും. സാഹിത്യരംഗത്ത്‌ നേട്ടം. വൈദ്യശാസ്‌ത്ര മേഖലയില്‍ അപമാനസാധ്യത. പ്രൊമോഷന്‍ ലഭിക്കും. ദാമ്പത്യകലഹം പരിഹരിക്കപ്പെടും.

രാശി പ്രവചനങ്ങൾ
മീനം മീനം
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി

കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന്‌ സഹായം കിട്ടും. മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. യാത്രാക്‌ളേശം. കേസുകളില്‍ വിജയം.

രാശി പ്രവചനങ്ങൾ

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ സെക്കന്റ് ബ്രെയിന്‍ എന്നാണ് പറയപ്പെടുന്നത്. കുടലില്‍ മില്യണ്‍ കണക്കിന് മൈക്രോഓര്‍ഗാനിക്കുകള്‍ ഉണ്ട്. ഇവയാണ് നമ്മുടെ മൂഡും പ്രതിരോധ ശേഷിയും നിയന്ത്രിക്കുന്നത്. ഈ സൂക്ഷ്മ ജീവികള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഇഷ്ടമല്ല. അവ കഴിക്കുമ്പോള്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകും. പഞ്ചസാര കൂടുതലുള്ള ഭക്ഷണമാണ് ഇതില്‍ പ്രധാനി. ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഉത്കണ്ഠ ഉണ്ടാക്കും. കൂടാതെ ആര്‍ട്ടിഫിഷ്യലായി മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. കോഫി കൂടുതല്‍ കുടിക്കുന്നതും പ്രശ്‌നമാണ്. ഇത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂട്ടും. കൂടുതല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കും.

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധിനിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് എനര്‍ജി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാകുകയും കലോറി കൂടിയ ഭക്ഷണങ്ങള്‍ കുറച്ചുമാത്രം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ അമിത ഭക്ഷണം കഴിക്കാതിരിക്കാനും സാധിക്കും. ഈന്തപ്പഴത്തില്‍ ധാരാളം കോപ്പര്‍, സെലീനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ബലത്തിന് അനിവാര്യമാണ്. ഈന്തപ്പഴത്തിന്റെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരില്ല. പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്.

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്