ഗൾഫ് രാജ്യങ്ങളിൽ ആക്രമണവുമായി ഇറാൻ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യോമാക്രമണവുമായി ഇറാന്‍. ഞായറാഴ്ച പുലര്‍ച്ചെ യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈല്‍ ,ഡ്രോണ്‍ ആക്രമണം. യുഎഇയില്‍ പ്രാദേശിക സംയം പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു ആക്രമണം.
ഖത്തറില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒമാനിലെ മുസണ്ടം ഗവര്‍ണേറ്റില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി ഒമാന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, വെടിമരുന്ന് ശാല, യുഎസ് റഡാര്‍ കേന്ദ്രം എന്നിവ തകര്‍ത്തതായി ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാനിലെ സൈനികകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ ആക്രമണം.ALSO READ: തുർക്കിക്ക് എഫ് 35 വിമാനങ്ങൾ നൽകരുത്, അവർ അമേരിക്കയെ വെറുക്കുന്ന രാജ്യം, ട്രംപിന് ഉപദേശവുമായി നെതന്യാഹു