ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ
നിങ്ങള്‍ ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകട്ടെ. ആദ്യം മികച്ചൊരു അമ്മയാകു. വീട്ടില്‍ ഭക്ഷണം എങ്ങനെ പാകം ചെയ്യാമെന്ന് പഠിക്കു.
ഐഎഎസ് ഓഫീസര്‍മാരോ അധ്യാപികമാരോ ആകുന്നതിന് മുന്‍പ് സ്ത്രീകള്‍ മികച്ച അമ്മമാരാകാന്‍ ശ്രമിക്കണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍. കുടുംബത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിനാകണം ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്നും അതിന് ശേഷം മാത്രമെ ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവാഹശേഷവും പഠനവും ജോലിയും തുടരണം. എന്നാല്‍ കുടുംബത്തിനൊപ്പം സമൂഹത്തിനും സംഭാവനകള്‍ നല്‍കാനാണ് ശ്രമിക്കേണ്ടത്. കാണ്‍പൂരില്‍ ഒരു സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ ഗവര്‍ണര്‍ വ്യക്തമാക്കി.
इस पर विवाद हो सकता है? यूपी के राज्यपाल आनंदीबेन पटेल ने आज लखनऊ में डॉ एपीजे अब्दुल कलाम टेक्निकल विश्वविद्यालय के दीक्षांत समारोह में छात्रों को संबोधित करते हुए कहा कि आज कल लड़के-लड़कियां पहले भाग जाते हैं। फिर लड़कियां प्रेग्नेंट हो जाती है और ऐसे बच्चे बाद में सरकार के… pic.twitter.com/vaT0zinMFw
— Dharmendra Singh (@dharmendra135) July 7, 2026
വിദ്യഭ്യാസം അക്കാദമിക് നേട്ടങ്ങള്‍ക്ക് അപ്പുറമുള്ളതാണ്. കുടുംബമൂല്യങ്ങള്‍ക്കും സ്വഭാവരൂപീകരണത്തിനും വലിയ പ്രാധാന്യമുണ്ട്. നിങ്ങള്‍ ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകട്ടെ. ആദ്യം മികച്ചൊരു അമ്മയാകു. വീട്ടില്‍ ഭക്ഷണം എങ്ങനെ പാകം ചെയ്യാമെന്ന് പഠിക്കു. വിവാഹശേഷം പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തരുത്. സ്വന്തം അറിവും കഴിവും രാജ്യനിര്‍മാണത്തിനായി ഉപയോഗിക്കണം.
വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന ശേഷം മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും ഗാര്‍ഹീക പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നത് ധാര്‍മിക മൂല്യങ്ങള്‍ കുറയുന്നത് കൊണ്ടാണെന്നും ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞു.