ഗർഭിണിയായിരിക്കുമ്പോൾ ലൈംഗിക ബന്ധം ആകാമോ?

അനു മുരളി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (18:34 IST)
ലൈംഗിക ബന്ധം ദാമ്പത്യത്തിന്‍റെ അടിത്തറയാണ്. ലൈംഗികത എന്ന് പറഞ്ഞാല്‍ പങ്കാളികളുടെ പരസ്പര സമര്‍പ്പണമാണെന്ന് കൂടി പറയാം. ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തെ കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഗർഭിണി ആയിരിക്കുമ്പോൾ ലൈംഗികബന്ധം ആകാമോ എന്ന കാര്യത്തിൽ പലർക്കും പല അറിവുകളാവും ഉണ്ടാവുക.

ഗര്‍ഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസവും അവസാനത്തെ രണ്ട് മാസവും ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ആദ്യ മൂന്ന് മാസങ്ങളാണ് ഗര്‍ഭാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സമയം. ഈ അവസരത്തില്‍ ഭ്രൂണവും മറുപിള്ളയും രൂപം കൊള്ളുകയും കുഞ്ഞിന്‍റെ അവയവങ്ങള്‍ രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഗര്‍ഭിണിയുടെ ഉദരത്തില്‍ സമ്മര്‍ദ്ദമുണ്ടാവാന്‍ പാടുള്ളതല്ല.

നാലാം മാസം മുതല്‍ എട്ടാം മാസം വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍, വളരെ ശ്രദ്ധയോടെ അമിത സമ്മര്‍ദ്ദം നല്‍കാതെ ലാളനകളോടെ വേണം ഇത്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക താല്‍‌പര്യം കുറയാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ബന്ധപ്പെടാതെ ഇരിക്കുന്നതാണ് ഉത്തമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :