ഭാര്യയുടെ വിയോഗ ശേഷവും എല്ലാം പഴയപോലെതന്നെ, മദ്യപാനവും പുകവലിയും ഇല്ല, വെളുപ്പിന് അഞ്ചിന് തുടങ്ങും ജഗദീഷിന്റെ ഒരു ദിവസം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (09:27 IST)
ഭാര്യ ഡോ.രമ യാത്രയായി മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇപ്പോഴും തന്റെ കൂടെ തന്നെ ഉണ്ടെന്ന് വിശ്വസിച്ച് മുന്നോട്ടു പോകാനാണ് ജഗദീഷ് ഇഷ്ടപ്പെടുന്നത്. ഭാര്യ പോയ ശേഷവും തന്റെ പഴയ ശീലങ്ങളില്‍ നിന്ന് ഒരു തരി പോലും മാറാന്‍ ജഗദീഷ് തയ്യാറായില്ല. താന്‍ ഇപ്പോഴും മദ്യപിക്കാറില്ലെന്നും ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും പുകവലിച്ചിട്ടില്ലെന്നും ജഗദീഷ് പറയുന്നു.രാത്രി ഒമ്പതര പത്തുമണിക്ക് ഉറങ്ങുന്ന ജഗദീഷ് വെളുപ്പിന് 5 മണിക്ക് എഴുന്നേല്‍ക്കും.

വര്‍ഷങ്ങളായി തുടരുന്ന ശീലത്തില്‍ മാറ്റം വരുന്നത് ഷൂട്ട് ഉള്ളപ്പോള്‍ മാത്രമാണ്.'ഫുഡിന്റെ കാര്യം അത്യാവശ്യം കണ്‍ട്രോളിലാണ്, കഴിയുന്നതും എക്‌സര്‍സൈസ് മുടക്കാറില്ല. ഞാന്‍ മദ്യപിക്കാറില്ല, മദ്യപിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല എന്നതാണ് എനിക്ക് യുവതലമുറയ്ക്ക് വേണ്ടി കൂടി പറയാനുള്ളത്, പകര്‍ന്നുകൊടുക്കാന്‍ ഉള്ളത്. ഭക്ഷണത്തില്‍ അത്ര നിയന്ത്രണം ഇല്ലെങ്കിലും അങ്ങനെ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ല. ഫാലിമി ഷൂട്ടിങ് സ്ഥലത്തു ചോറിനേക്കാള്‍ കൂടുതല്‍ കിട്ടിയിരുന്നത് ചപ്പാത്തിയും മറ്റുമാണ്, അതുകൊണ്ടുതന്നെ ചോറ് അത്ര നിര്‍ബന്ധമുള്ള കാര്യമല്ല',-ജഗദീഷ് പറഞ്ഞു.

ഭാര്യയുടെ വിയോഗ ശേഷവും കൃത്യമായ ദിനചര്യ പാലിച്ചു പോകുന്ന ജഗദീഷിന് നിറഞ്ഞ കൈയ്യടി ആരാധകര്‍ നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :