സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്, 17 വരെയും മഴ തുടരും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (18:10 IST)
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ 9 ജില്ലകളിലാണ് ഇന്ന് പെയ്യാന്‍ സാധ്യതയുള്ളത്. ഇവിടങ്ങളിലെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

14ന് പത്തനംതിട്ടയിലും 15നും 16നും തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലും 17ന് തിരുവനന്തപുരം,പത്തനംതിട്ട,കൊല്ലം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ തീയതികളില്‍ ഈ ജില്ലകളിലെല്ലാം കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :