അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 മെയ് 2024 (19:24 IST)
ജിയോ എയര്‍ഫൈബര്‍, ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സ്ട്രീമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. നിരവധി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം സേവനങ്ങള്‍ക്കൊപ്പം 30 എംബിപിഎസ് സ്പീഡില്‍ ഡാറ്റയും നല്‍കുന്ന പ്ലാനിന് 888 രൂപയാണ് പ്രതിമാസ നിരക്ക്. ജിയോ സിനിമ,നെറ്റ്ഫ്‌ളിക്‌സ്,ആമസോണ്‍ പ്രൈം,ഹോട്ട്സ്റ്റാര്‍,സോണി ലിവ് തുടങ്ങി 15ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ അടക്കമാണ് ഈ പ്ലാന്‍.
ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ എന്നാണ് പ്രഖ്യാപനമെങ്കിലും ഡാറ്റ ഉപയോഗത്തിന് പരിധിയുണ്ട്. ജിയോ എയര്‍ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 1,000 ജിബിയും ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 3,300 ജിബിയുമാണ് പരിധി. 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും അടക്കമാണിത്. വേഗമേറിയ ഇന്റര്‍നെറ്റ് ആക്‌സസ് ആവശ്യമുള്ളവര്‍ക്ക്, പ്രതിമാസം 1,499 രൂപയ്ക്ക് 300എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
നെറ്റ്ഫ്‌ളിക്‌സ്(ബേസിക്),ആമസോണ്‍ പ്രൈം(ലൈറ്റ്),ജിയോ സിനിമ,ഡിസ്‌നി ഹോട്ട്സ്റ്റാര്‍,സീണി ലിവ്,സീ5,സണ്‍ നെക്സ്റ്റ്,ഹോയിചോ,ഡിസ്‌കവറി പ്ലസ്,ആള്‍ട്ട് ബാലാജി,ഈറോസ് നൗ,ലയണ്‍സ് ഗേറ്റ്,ഷെമറൂ മീ,ഡോക്യൂബേ,ഇടിവി വിന്‍ എന്നിവ അടങ്ങുന്നതാണ് ജിയോയുടെ പ്ലാന്‍.