അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദ്ദനം; പ്രതി കരമന സ്വദേശി
- തുള്ളിച്ചാടാന്‍ 'വട്ടേപ്പം' റാപ്പ്; മന്ദാകിനി തിയറ്ററുകളിലേക്ക്
- SSLC:എസ്എസ്എൽസി വിജയശതമാനം അടുത്തവർഷം കുറയും, എളുപ്പത്തിൽ പാസാകുന്ന ഏർപ്പാട് ഇനിയില്ല
- ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നിങ്ങളുടെ ശീലമാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു
യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി
യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാന് സ്വദേശി വിക്രം കുമാന് മീണയ്ക്കാണ് മര്‍ദനമേറ്റത്. തിരുരില്‍ വച്ചായിരുന്നു സംഭവം. ടിടിഇയ്ക്ക് മൂക്കിനാണ് ഇടിയേറ്റത്. അക്രമിയായ തിരുവനന്തപുരം കരമന സ്വദേശി എസ് സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോടുനിന്നാണ് അക്രമി ട്രെയിനില്‍ കയറിയത്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളെ ടിടിഇ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്ക്കുന്ന ടിടിഇയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.