ഡേറ്റിങ്ങിൽ, പിടി തരാതെ കൃതി സനോൺ, നടിയുടെ ഭാവി വരൻ ഈ ബിസിനസുകാരൻ

Kriti Sanon
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (09:31 IST)
Kriti Sanon
ബോളിവുഡിലെ തിരക്കുള്ള നടിയാണ് കൃതി സനോൺ. തന്റെ ഭാവി വരനെക്കുറിച്ച് നടി തന്നെ തുറന്നു പറഞ്ഞിരുന്നു. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ കബീർ ബാഹിയയാണ് നടി ജീവിതപങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇരുവരും ഡേറ്റിങ്ങിലാണ്. രണ്ടാളും ഒന്നിച്ച് നടത്തിയ ലണ്ടൻ യാത്ര വിശേഷങ്ങൾ അടുത്തിടെ പാപ്പരാസികൾ ആഘോഷമാക്കിയിരുന്നു.
 
തന്നെ ചിരിപ്പിക്കാൻ കഴിയുന്ന മണിക്കൂറുകളോളം സംസാരിക്കാൻ കഴിയുന്ന എൻറെ ജോലിയെ ബഹുമാനിക്കുന്ന വളരെ റിയലായ ഒരാളെയാണ് എനിക്ക് വേണ്ടതെന്ന് കൃതി സനോൺ പറഞ്ഞിരുന്നു.മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടെ കുടുംബത്തിൽ നിന്നുള്ള ഒരാളാണ് കബീർ.
 
എന്നാൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയാൻ കൃതി തയ്യാറായില്ല. ഈ ചോദ്യങ്ങളോട് നടി ഇപ്പോഴും മൗനത്തിലാണ്. ബോളിവുഡിലെ അടുത്ത താരവിവാഹം താരത്തെന്റേത് തന്നെ ആകും എന്നാണ് ആരാധകർ കരുതുന്നത്. ബോളിവുഡിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കൃതി മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയിരുന്നു. 
 
 അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :