സംവിധായകൻ ഹരികുമാർ അന്തരിച്ചു

Harikumar
അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 മെയ് 2024 (18:43 IST)
Harikumar
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍(70) അന്തരിച്ചു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ആദ്യ സിനിമ. 1994ല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതമാണ് ഹരികുമാറിന്റെ ഏറ്റവും പ്രശംസ നേടിയ സിനിമ. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.


ജാലകം, ഊഴം,അയനം,സ്വയം വരപന്തല്‍,ഉദ്യാനപാലകന്‍, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് സംവിധാനം ചെയ്ത അവസാന ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :