'ആവേശം'ഇപ്പോഴും തിയേറ്ററുകളില്‍ തന്നെ ! ഇരുപത്തിയൊമ്പതാം ദിവസവും വന്‍ തുക സ്വന്തമാക്കി ഫഹദ് ചിത്രം

Aavesham Official Teaser Out Now
Aavesham
കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 മെയ് 2024 (13:39 IST)
























തിയറ്ററുകളിലെത്തി ഇരുപത്തിയൊമ്പതാം ദിവസം, 'ആവേശം' ഇന്ത്യയില്‍നിന്ന് 50 ലക്ഷം രൂപ കളക്ഷന്‍ നേടി.ഇതോടെ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 150.6 കോടി രൂപയായി.

മെയ് 09 വ്യാഴാഴ്ച ചിത്രത്തിന് 21.65% ഒക്യുപന്‍സി ലഭിച്ചു.പ്രഭാത ഷോകള്‍ക്ക് 18.60%, ഉച്ചകഴിഞ്ഞുള്ള ഷോകള്‍ 18.05%. ഈവനിംഗ്, നൈറ്റ് ഷോകളില്‍ യഥാക്രമം 23.24%, 26.70% എന്നിങ്ങനെയാണ് തിയേറ്ററുകളിലെ ഒക്യുപന്‍സി.

29 ദിവസത്തെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ ആവേശം ഇന്ത്യയില്‍ നിന്ന് മാത്രം 96.1 കോടി നേടി. വിദേശത്തുനിന്ന് 54. 5 കോടിയും ചിത്രം നേടിക്കഴിഞ്ഞു.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :