ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു, ശുഭ വാര്‍ത്തയ്ക്കായി പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (10:39 IST)
ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിന് ബലം നല്‍കുക എന്നോണം വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍. കോളിവുഡിലെ സിനിമ താരങ്ങളെ കുറിച്ച് നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ബെയില്‍വാന്‍ രംഗനാഥന്‍. ആന്ധ്രപ്രദേശിലെ ഒരു ഹോട്ടലില്‍ വച്ചാണ് ധനുഷ് ഐശ്വര്യം വിവാഹമോചനത്തെ കുറിച്ചുള്ള തീരുമാനം എടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.

ഒരിക്കല്‍ വേര്‍പിരിഞ്ഞ ദമ്പതിമാരെ പരസ്പരം ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇരുവരും വൈകാതെ തന്നെ ഒരുമിക്കാന്‍ പോകുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. മകളുടെ അപ്രതീക്ഷിത തീരുമാനം രജനികാന്തിനെയും ഭാര്യ ലതയെയും വേദനിപ്പിച്ചിരുന്നു.മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു. ഇരുവരും ഉടന്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് ബെയില്‍വാന്‍ പറയുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :