എറണാകുളം വേങ്ങൂരില്‍ 180 പേര്‍ക്ക് മഞ്ഞപ്പിത്തം; രോഗം ബാധിച്ചത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളം തിളപ്പിക്കാതെ കുടിച്ചവര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 മെയ് 2024 (08:45 IST)
എറണാകുളം വേങ്ങൂരില്‍ 180 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. മഞ്ഞപ്പിത്തം ബാധിച്ചത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളം തിളപ്പിക്കാതെ കുടിച്ചവര്‍ക്കാണ്. സംഭവത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാതെയാണ് വാട്ടര്‍ അതോറിറ്റി ഇത് കുടിവെള്ളമായി വീടുകളില്‍ എത്തിച്ചത്. ഈ വെള്ളം തിളപ്പിച്ച് കുടിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ രോഗം പിടിപെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം വ്യാപിച്ചതിന് പിന്നാലെ വാട്ടര്‍ അതോറിറ്റി കിണര്‍ വെള്ളം ശുദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ കിണര്‍ മേല്‍നോട്ടം ചെയ്യാതെ കിടക്കുകയാണെന്ന് ആരോപണമുണ്ട്. വേങ്ങൂര്‍ പഞ്ചായത്തില്‍ ജോളി, മുടക്കുഴയിലെ സജീവന്‍ എന്നിവര്‍ മഞ്ഞപ്പിത്തം ബാധിച്ച നേരത്തെ മരണപ്പെട്ടിരുന്നു. അമ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :