നിവിന്‍ പോളിക്ക് പിന്നാലെ ഇന്ദ്രജിത്തും !'മാരിവില്ലിന്‍ ഗോപുരങ്ങള്‍' വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 12 മെയ് 2024 (18:11 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ദ്രജിത്ത് സുകുമാരന്റെ ഫീല്‍ ഗുഡ് ഡ്രാമ, 'മാരിവില്ലിന്‍ ഗോപുരങ്ങള്‍', പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം മുതലേ ബോക്‌സ് ഓഫീസില്‍ വലിയ തുക കണ്ടെത്താന്‍ സിനിമ പാടുപെടുകയാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതോടെ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ സിനിമ പരാജയപ്പെട്ടു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യദിവസം 8 ലക്ഷം രൂപ മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്. രണ്ടാമത്തെ ദിവസത്തിലേക്ക് കടന്നപ്പോള്‍ 11 ലക്ഷം നേടി നേരിയ മുന്നേറ്റം നടത്തി. സിനിമയുടെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 19 ലക്ഷം രൂപ മാത്രമാണ്.
അതേസമയം ഇന്ത്യന്‍ ഗ്രോസ് 21 ലക്ഷം രൂപയാണ്. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനും കുറവാണ്.

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.

കോക്കേഴ്‌സ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധായകന്‍ വിദ്യാസാഗറും പ്രവര്‍ത്തിക്കുന്നു. തിരക്കഥയും കോ ഡയറക്ടറും പ്രമോദ് മോഹന്‍ തന്നെയാണ്.


വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജല്‍ പി.വി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :