1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Driving License Test Tvm News

ഡ്രൈവിങ് ടെസ്റ്റ് ബാലികേറാമല! മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളും തോറ്റു, കൂകിവിളിച്ച് സമരക്കാര്‍

Driving License Test
ഡ്രൈവിങ് ടെസ്റ്റ് ബാലികേറാമലയാകുകയാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റില്‍ പങ്കെടുത്ത മൂന്ന് അപേക്ഷകരും തോറ്റു. റോഡ് ടെസ്റ്റിന് ശേഷം മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ മകളാണ് എച്ച് എടുക്കാന്‍ എത്തിയത്. എച്ച് ടെസ്റ്റില്‍ പെണ്‍കുട്ടി പരാജയപ്പെടുകയായിരുന്നു. കൂടാതെ ബൈക്ക് ടെസ്റ്റിനെത്തിയ മറ്റു രണ്ടുപേരും പരാജയപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലിലാണ് ടെസ്റ്റ് നടത്തിയത്.
 
അതേസമയം ഇവിടെ ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം ചെയ്യുന്നവരും എത്തിയിരുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട പെണ്‍കുട്ടിയെ സമരക്കാര്‍ കൂകിവിളിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയില്‍ ടെസ്റ്റ് നടക്കുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നെറ്റ്ഫ്ളിക്സ് അടക്കം 15 ഒടിടി പ്ലാറ്റ്ഫോമുകൾ, പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ