ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കന് 10 വർഷം കഠിന തടവും പിഴയും

എ കെ ജെ അയ്യർ| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (12:17 IST)
മലപ്പുറം: ഏഴു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ കോടതി പത്ത് വർഷത്തെ കഠിന തടവിനും 35000 രൂപ പിഴയും വിധിച്ചു. ടി.എൻ.പുറം വടക്കേക്കര ശങ്കരൻതൊടി ശിവദാസൻ എന്ന 54 കാരനെയാണ് കോടതി ശിക്ഷിച്ചത്.

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. പിഴ
തുക അടച്ചില്ലെങ്കിൽ പത്ത് മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം.

ഐ.പി.സി വകുപ്പുകൾ രണ്ടെണ്ണം പ്രകാരം മൂന്നും രണ്ടും വർഷം വീതം കഠിന തടവും പോക്സോ വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവുമാണ് ശിക്ഷയായി വിധിച്ചത്. പിഴ തുക അടയ്ക്കുന്നെങ്കിൽ മുപ്പതിനായിരം രൂപ അതിജീവിതയ്ക്ക് നൽകാനാണ് വിധി. പ്രതിയെ ശിക്ഷ നടപ്പാക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :