ബാലികമാരെ പീഡിപ്പിച്ച എൺപതുകാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (17:15 IST)
പത്തനംതിട്ട: ബാലികമാരെ പീഡിപ്പിച്ച എൺപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്ന ഡാനിയേലാണ് പോലീസ് പിടിയിലായത്.

ആറും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് ഇയാൾ. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാളെ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :