Actor MC Chacko passes away: നടന്‍ എം.സി.ചാക്കോ അന്തരിച്ചു

പതിറ്റാണ്ടുകളോളം നാടക രംഗത്ത് സജീവമായിരുന്നു ചാക്കോ

Actor MC Chacko passes away
രേണുക വേണു| Last Modified ചൊവ്വ, 14 മെയ് 2024 (08:39 IST)
Actor MC Chacko passes away

Actor MC Chacko passes away: പ്രശസ്ത സിനിമ, നാടക നടന്‍ എം.സി.ചാക്കോ അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

പതിറ്റാണ്ടുകളോളം നാടക രംഗത്ത് സജീവമായിരുന്നു ചാക്കോ. മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ് വേ മയം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവയാണ് ശ്രദ്ധേയമായ നാടകങ്ങള്‍. 2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച, പളുങ്ക് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമൃതം, നായകന്‍, പകല്‍, മധുചന്ദ്രലേഖ എന്നിവയാണ് മറ്റു സിനിമകള്‍. സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ചാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :