'അജഗജാന്തരം 2' വരുന്നു ! കാത്തിരുന്ന അപ്‌ഡേറ്റ് ഇനി വൈകില്ല

Ajagajantharam
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (17:53 IST)
Ajagajantharam
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായിരുന്നു ചാവേര്‍. ഇപ്പോഴിതാ നാലാമത്തെ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ എന്ന് തോന്നുന്നു. അജഗജാന്തരം 2 ആണ് വരാനിരിക്കുന്നതെന്ന് സൂചന നല്‍കിയിരിക്കുകയാണ് നടന്‍ കിച്ചു ടെല്ലസ്.

'അജഗജാന്തരം' കണ്ടവരാരും ആന്റണി വര്‍ഗീസിനൊപ്പം അഭിനയിച്ച ആന പാപ്പാനെ മറന്നുകാണില്ല. കിച്ചു ടെല്ലസ് അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താന്‍ കാത്തിരിക്കുകയാണെന്ന് എഴുതിക്കൊണ്ട് അജഗജാന്തരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് കിച്ചു ടെല്ലസ്.അജഗജാന്തരം സിനിമ അവസാനിക്കുന്നതും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി കൊണ്ടാണ്. എന്തായാലും ആരാധകരും കാത്തിരിക്കുകയാണ്. വൈകാതെ തന്നെ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഒരു അപ്‌ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കാം.
2021 ഫെബ്രുവരി 26 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ കോവിഡ്-19 പ്രതിസന്ധി കാരണം റിലീസ് മാറ്റിവെച്ചു.

ഒടുവില്‍ 2021 ഡിസംബര്‍ 23-ന് ക്രിസ്മസ് വാരാന്ത്യത്തോട് അനുബന്ധിച്ച് റിലീസ് ചെയ്തു. 100 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു.

ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ സോണിലിവും സൂര്യ ടിവിയും സ്വന്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :