സിസേറിയന് ശേഷം എപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?

സിസേറിയന് ശേഷം എപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?

Rijisha M.| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (10:03 IST)
പ്രസവം കഴിഞ്ഞതിന് ശേഷം എപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് എല്ലാവരുടേയും സംശയമാണ്. അത് സിസേറിയനണെങ്കിൽ പറയാനുമില്ല. കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച്ച കഴിഞ്ഞേ
ലൈംഗികബന്ധത്തിലേർപ്പെടാൻ പാടൂള്ളൂ.
ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ.

ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. അതുകൂടാതെ, ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്.

സിസേറിയന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. സിസേറിയന് ശേഷം ഗര്‍ഭനിരോധന ഉറകൾ ഉപയോ​ഗിക്കാതെ സെക്സിലേർപ്പെട്ടാൽ ​ഗർഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. അത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :