1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju still have edge over kohli,highest run getter against SRH

Sanju Samson: കോലിയ്ക്ക് നഷ്ടമായത് സഞ്ജുവിനെ മറികടക്കാനുള്ള അവസരം, ഹൈദരാബാദ് മര്‍ദ്ദകന്‍ ഇപ്പോഴും സഞ്ജു തന്നെ

sanju batting
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് മറികടക്കാനാകാതെ കോലി. ഇന്നലെ സണ്‍റൈസേഴ്‌സുമായി നടന്ന മത്സരത്തില്‍ 81 റണ്‍സായിരുന്നു സഞ്ജുവിനെ മറികടക്കാന്‍ കോലിയ്ക്ക് വേണ്ടിയിരുന്നത്. അര്‍ധസെഞ്ചുറി നേടാന്‍ സാധിച്ചെങ്കിലും 51 റണ്‍സിന് പുറത്തായ കോലിയ്ക്ക് സഞ്ജുവിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.
 
മത്സരത്തിന് മുന്‍പ് 22 മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിനെതിരെ 711 റണ്‍സാണ് കോലി നേടിയിരുന്നത്. ഇന്നലത്തെ പ്രകടനത്തോടെ ഇത് 23 മത്സരങ്ങളില്‍ നിന്നും 762 ആയി ഉയര്‍ന്നു. 21 മത്സരങ്ങളില്‍ നിന്നും 791 റണ്‍സാണ് സഞ്ജു ഹൈദരാബാദിനെതിരെ നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 102 റണ്‍സാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് മത്സരമുള്ളതിനാല്‍ റണ്‍സ് ഇനിയും ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കും. രാജസ്ഥാന് പുറമെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായും സഞ്ജു ഹൈദരാബാദിനെതിരെ കളിച്ചിട്ടുണ്ട്
 
അടുത്ത ലേഖനം
കാറ്റ് നിറഞ്ഞ ബലൂൺ മാത്രമാണ് ഹൈദരാബാദ്, ആർസിബിക്കെതിരെ തോറ്റതിന് പിന്നാലെ കമ്മിൻസിന് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ