സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (08:50 IST)
ഇന്ന് കൊട്ടിക്കലാശം. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 88 മണ്ഡലങ്ങള്‍ വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. കേരളത്തില്‍ അടക്കം ഇന്ന് വൈകിട്ട് ആറുമണിയോടെ പരസ്യപ്രചരണത്തിനുള്ള സമയം അവസാനിക്കും. കൊട്ടിക്കലാശം മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. നാളെ നിശബ്ദ പ്രചാരണമാണ്. അതിനാല്‍ തന്നെ നാളെ കൂട്ടം ചേരാനോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ ചെയ്യാന്‍ പാടില്ല. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ വോട്ടെടുപ്പിന് മുമ്പായി 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ വിതരണവും വില്പനയും നിരോധിച്ചിട്ടുണ്ട്. ഇതിനായി എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കും കൂടാതെ പുറത്തുനിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മണ്ഡലത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദവും ഇല്ല.