പഞ്ചസാര കഴിക്കുന്നത് നിര്‍ത്തുന്നതുകൊണ്ടുള്ള എട്ടുഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (11:47 IST)
പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് എങ്ങനെയാണ് ശരീരത്തെ സ്വാധീനിക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല. പ്രധാനമായും ശരീരഭാരം കുറയ്ക്കാനാണ് സഹായിക്കുന്നത്. പഞ്ചസാര നിര്‍ത്തുന്നതോടെ ശരീരത്തില്‍ കൂടുതല്‍ കലോറി കയറുന്നത് നില്‍ക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുറയ്ക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യും. കൂടാതെ പല്ലിന്റെ ആരോഗ്യത്തിനും പഞ്ചസാരകുറയ്ക്കുന്നത് നല്ലതാണ്.

അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുള്ള പഠനങ്ങള്‍ ഉണ്ട്. മധുരം മൂഡ് സ്വിംഗ് ഉണ്ടാക്കും. ടെപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കൂട്ടും. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പ്രായം തോന്നിക്കുകയും നീര്‍വീക്കം ഉണ്ടാക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :