മനോഹരത്തിന്റെ സെറ്റിലെ ചുറ്റിക്കളി അന്നെ മനസിലായിരുന്നു, പ്രണയം പൊക്കിയത് ഞാനും ബേസിലും : വിനീത് ശ്രീനിവാസന്‍

Aparna Das and Deepak Parambol
Aparna Das and Deepak Parambol
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (16:28 IST)
ദീപക് പറമ്പോലും അപര്‍ണ ദാസും തമ്മിലുള്ള വിവാഹത്തോടെ മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് മലയാളം സിനിമ. ഇന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ഇരുവരുടെയും. മനോഹരം എന്ന സിനിമയിലാണ് ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത വിവാഹം ഉറപ്പിക്കുന്നത് വരെയും ആര്‍ക്കും അറിയുമായിരുന്നില്ല.

അടുത്തിടെ ഇവരുടെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് എല്ലാവരും വിവാഹത്തെ പറ്റി അറിയുന്നത്. മനോഹരം സിനിമയില്‍ ദീപക്കിനെ പറ്റി വിനീത് ശ്രീനിവാസന്‍ പറയുന്ന ഡയലോഗായിരുന്നു സെല്‍ഫ് ട്രോളായി ദീപക് പങ്കുവെച്ചത്. നാട്ടുകാര്‍ക്ക് മുന്നില്‍ ഇതെല്ലാം രഹസ്യമായിരുന്നുവെങ്കിലും സെറ്റില്‍ വെച്ച് പ്രണയിതാക്കളെ കയ്യോടെ താനും ബേസിലും പൊക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്.

മനോഹരം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ഇഷ്ടത്തിലാകുന്നത്. സിനിമയുടെ പ്രമോഷന്‍ സമയത്താണ് ഞാനും ബേസിലും ഇത് കണ്ടുപിടിക്കുന്നത്. അതുവരെ അപര്‍ണയോ ദീപക്കോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. പക്ഷേ പ്രമോഷന്‍ സമയത്ത് എന്തോ സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് തോന്നി. എങ്ങനെ കണ്ടുപിടിച്ചു എന്ന ചോദ്യത്തിന് നമുക്ക് സൂചനകള്‍ കിട്ടുമല്ലോ, നാട്ടുകാര്‍ എന്തൊക്കെ ക്രിഞ്ചെന്ന് പറഞ്ഞാലും അതൊക്കെ മനസിലാക്കാന്‍ ഒരു സ്‌കില്‍ തനിക്കുണ്ടെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :