ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമം : രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 18 ഫെബ്രുവരി 2024 (15:11 IST)
കൊല്ലം: ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവർ പിറവന്തുർ കറവൂർ വിഷ്ണു വിലാസത്തിൽ വിഷ്ണു (28), ആര്യങ്കാവ് കഴുത്തുരുട്ടി പ്ലാമൂട്ടിൽ വീട്ടിൽ നസീർ (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ റൂറൽ എസ്.പിയുടെ ഡാൻസാഫ് തീം പത്തനാപുരം പിടവൂരിൽ വച്ചാണ് ആംബുലന്സിനെ പിടികൂടിയത്. രണ്ടു കിലോ വീതം രണ്ടു കെട്ടുകളാക്കിയാണ് ആംബുലൻസിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ മാസങ്ങളായി ഇവരുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു ലഹരിവിരുദ്ധ സ്‌ക്വാഡ്. പുനലൂർ താലൂക്ക് ആശുപത്രിക്ക് കുന്നിൽ ആംബുലൻസ് ഡ്രൈവറായിരുന്നു വിഷ്ണു. വിഷ്ണുവിനെതിരെ പോലീസിനും വിവരം ലഭിച്ചിരുന്നു.

കഴുത്തുരുട്ടിയിൽ കൂലിപ്പണി ചെയ്യുന്നയാളായിരുന്നു നസീർ. കൊട്ടാരക്കാരാ ഭാഗത്ത് നിന്ന് പത്തനാപുരം വഴി പുനലൂരിലേക്ക് കഞ്ചാവ് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. ഇവർക്ക് കഞ്ചാവ് എത്തിക്കാനുള്ളവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :