യുവതികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (18:17 IST)
കൊല്ലം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്ന ചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരുതമൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയുടെ പേജുകളിലായിരുന്നു ഇയാൾ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. വിവരം അറിഞ്ഞ ചില പെൺകുട്ടികളാണ് കൊട്ടാരക്കര പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതും തുടർന്ന് പോലീസ് കേസെടുത്തു അന്വേഷിച്ചു ഇയാളെ പിടികൂടിയതും.

വിവിധ വ്യാജ അക്കൗണ്ടുകളിലായിരുന്നു ഇയാൾ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇതിനെയല്ലാം ഉടമ സജി തന്നെയാണെന്ന് കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പ്രതി അശ്ളീല ചിത്രങ്ങൾ ഉണ്ടാക്കിയത്. ആദ്യം ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ സമൂഹ മാധ്യ അക്കൗണ്ടുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് അതിൽ രൂപമാറ്റം വരുത്തിയാണ് നഗ്ന ചിത്രങ്ങൾ ആക്കുക. പിന്നീട് ഇത് വ്യാജ പ്രൊഫൈലുകളിലൂടെ പ്രചരിപ്പിക്കും.

ഇയാളുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ പോലീസ് കണ്ടെത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ്
ചെയ്തത്.അടുത്തിടെ എഴുകോൺ പോലീസ് രജിസ്റ്റർ ചെയ്ത സമാന രീതിയിലുള്ള കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പൂയപ്പള്ളി എസ്.എച്ച്.ഒ എസ്.ടി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തുടർച്ചായായ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :