Rachel :ഞെട്ടിക്കാന്‍ ഹണി റോസ്!'റേച്ചല്‍' പുത്തന്‍ പോസ്റ്റര്‍ വൈറല്‍

Rachel
കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 22 ഏപ്രില്‍ 2024 (17:29 IST)
Rachel
ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമ 'റേച്ചല്‍' റിലീസിന് ഒരുങ്ങുന്നു.

ഹണി റോസിന്റെ ശക്തമായ കഥാപാത്രം ആകും ഇതെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്. .
മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു.ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ, എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ചന്ദ്രു ശെല്‍വരാജ് ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :