കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർത്ഥിനി കത്തി പിടിച്ചുവാങ്ങി കുത്തി

എ കെ ജെ അയ്യർ| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (18:15 IST)
സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർത്ഥിനി കത്തി പിടിച്ചുവാങ്ങി കുത്തി. ഗുരുതരമായി പരുക്കേറ്റ അദ്ധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

ധർമപുരി അഴഗിരി നഗർ സ്വദേശിയായ ശക്തിദാസൻ എന്ന മുപ്പതുകാരനാണ് കുത്തേറ്റത്. സ്വകാര്യ നീട്ടി പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാര്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുസ്തകം വാങ്ങാനായി പെൺകുട്ടി ശക്തിദാസനെ സമീപിച്ചപ്പോഴാണ് ഇയാൾ കത്തികാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.

എന്നാൽ പെൺകുട്ടി ധൈര്യപൂർവം കത്തി പിടിച്ചുവാങ്ങുകയും അധ്യാപകന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സേലം അഴകാപുരം പൊലീസാണ് തുടർ നടപടികൾ സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :