കോടികള്‍ പോക്കറ്റില്‍!മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്

Manjummel Boys
Manjummel Boys
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (11:59 IST)
ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 60 ദിവസത്തില്‍ കൂടുതലായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം എപ്പോള്‍ ഒ.ടി.ടിയില്‍ എത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്.


ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ മെയ് 3 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ലഭ്യമായ വിവരം. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രത്തിന്റെ അവകാശങ്ങള്‍ സ്വന്തമാക്കാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്ര തുക മുടക്കിയെന്ന് അറിയാമോ?

സിനിമയുടെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയതിലൂടെ 20 കോടിയോളം നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ കേസെടുത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

പറവ ഫിലിംസിന്റേയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ കോടതി മരവിപ്പിച്ചിരുന്നു. സിനിമയുടെ നിര്‍മ്മാണ ആവശ്യത്തിന് കോടി രൂപ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 40% ലാഭവിഹിതമാണ് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ പണം വാങ്ങിയ ശേഷം ലാബ് വിഹിതമോ മുതല്‍ മുടക്കോ നല്‍കാതെ കബളിപ്പിച്ചു എന്നതാണ് ഹര്‍ജിയിലെ ആരോപണം.

സിനിമയുടെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയതിലൂടെ 20 കോടിയോളം രൂപ വേറെയും നിര്‍മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :