1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case youth arrested

പോക്സോ കേസിൽ ഒളിവിലിരുന്ന പ്രതിയെ പിടികൂടി

Pocso
പാലക്കാട്: പോക്സോ കേസിൽ ഒളിവിലിരുന്ന പ്രതിയെ പോലീസ് പിടികൂടി. തച്ചനാട്ടുകരാ താഴേക്കോട് അയ്യർ മഠത്തിൽ സുസ്മിത എന്ന ഇരുപത്തേഴുകാരനാണ് നാട്ടുകൽ പോലീസിന്റെ പിടിയിലായത്.
 
കോഴിക്കോട് മാവൂർ റോഡിലുള്ള ഒരു സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് ഡി.വൈ.എസ്.പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ നാട്ടുകൽ ഇൻസ്‌പെക്ടർ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.  
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമം : രണ്ടു പേർ പിടിയിൽ