കുടുംബങ്ങളുടെ വോട്ട് നേടാൻ ദിലീപ്,'പവി കെയർ ടേക്കർ'ഇന്നുമുതൽ തിയേറ്ററുകളിലേക്ക്

Dileep film Pavi Care Taker Release
Dileep film Pavi Care Taker Release
കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (09:16 IST)
നടൻ ദിലീപിന്റെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. തീയറ്ററുകളിൽ ചിരി ഉത്സവം തീർക്കാൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'പവി കെയർ ടേക്കർ' (Pavi Caretaker) ഇന്നുമുതൽ പ്രദർശനം ആരംഭിക്കുന്നു. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരുള്ള സിനിമയിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ തുടങ്ങിയ നടിമാരും ദിലീപിനൊപ്പം വേഷമിടുന്നുണ്ട്. തിയേറ്ററുകളുടെ ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട് പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പങ്കുവെച്ചു.
'കുടുംബങ്ങളുടെ വോട്ട് നേടാൻ പവി എത്തുന്നു... നിർഭയം വോട്ട് ചെയ്യുക',-എന്നാണ് പുതിയ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്.

അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം- സനു താഹിർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി. വ്യാസൻ, എഡിറ്റർ- ദീപു ജോസഫ്, ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ- നിമേഷ് എം. താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, കോസ്റ്റ്യൂംസ്- സഖി എൽസ, മേക്കപ്പ്- റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ്- അജിത് കെ. ജോർജ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ്- സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :