1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Loksabha Voting

കേരളത്തിലെ 2,77,49,159 വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്

Election
തിരുവനന്തപുരം: കേരളത്തിൽ  വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി 2,77,49,159 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.
 
ആകെയുള 27749159 വോട്ടർമാരിൽ 14333499 പേർ വനിതകളും 13415293 പുരുഷന്മാരുമാണുള്ളത്. 367 പേർ ട്രാൻസ്ജെൻഡറും. ഇതിൽ തന്നെ 534394 പേർ കന്നി വോട്ടർമാരാണ്.
 
ഇത്തവണ 20 സീറ്റുകളിലായി സ്വതന്ത്രർ ഉൾപ്പെട്ടെ 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.  ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ് - 14 പേർ. ഏറ്റവും കുറവ് സ്ഥാനാത്ഥികൾ മത്സരിക്കുന്നത് ആലത്തൂർ മണ്ഡലത്തിലും - 5 പേർ. 
 
ആകെയുള്ള 194 സ്ഥാനാർത്ഥികളിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169 പേരും. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 40 കാരൻ അറസ്റ്റിൽ