അനുബന്ധ വാര്‍ത്തകള്‍
- Mohit Sharma: മോഹിത്തണ്ണാ... നന്ദി, ഞങ്ങൾ മലയാളികളെ നാണക്കേടിൽ നിന്നും രക്ഷിച്ചല്ലോ
- Rishabh Pant: സഞ്ജുവിന്റെ വഴി ശരിക്കും അടഞ്ഞോ? ഒറ്റകളി, ടി20 ലോകകപ്പ് ടീമില്‍ റിഷഭ് പന്ത് തന്നെ
- കഴിഞ്ഞ 2-3 വർഷങ്ങളായി രോഹിത് എന്താണ് ചെയ്തത്, ക്യാപ്റ്റനായും ബാറ്ററായും പരാജയമായിരുന്നു, ഹാര്‍ദ്ദിക്കിന്റെ വിമര്‍ശകരോട് സെവാഗ്
- താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്സ്വാളിന്റെ മറുപടി
- ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്ഫാന് പത്താന്
പന്തിന്റെ അഴിഞ്ഞാട്ടത്തില്‍ പണി ഹാര്‍ദ്ദിക്കിനും കിട്ടി, പോയന്റ് പട്ടികയില്‍ ഡല്‍ഹി നേട്ടമുണ്ടാക്കിയപ്പോള്‍ പണി കിട്ടിയത് മുംബൈയ്ക്ക്
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തോടെ പോയന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 9 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിജയവും അഞ്ച് തോല്‍വിയുമായി 8 പോയന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി ഇപ്പോള്‍. ഡല്‍ഹിയോട് തോറ്റ ചെന്നൈയ്ക്കും ഗുജറാത്ത് ടൈറ്റന്‍സിനും 8 പോയന്റുകളാണുള്ളത്. നെറ്റ് റണ്‍റേറ്റ് കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിക്കും പിന്നില്‍ ഏഴാം സ്ഥാനത്താണ് ഗുജറാത്ത്.
8 മത്സരങ്ങളില്‍ നിന്നും 14 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ ഒന്നാമത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു വിജയം മാത്രമാണ് രാജസ്ഥാന് ഇനി ആവശ്യമുള്ളത്. 6 മത്സരങ്ങള്‍ ലീഗില്‍ രാജസ്ഥാന് ബാക്കിയുണ്ട്. കൊല്‍ക്കത്ത,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ എന്നിവരാണ് 2 മുതല്‍ നാലാം സ്ഥാനത്തുള്ളത്. 8 മത്സരങ്ങളില്‍ 6 പോയന്റുകളുള്ള മുംബൈ ഇന്ത്യന്‍സ് നിലവില്‍ എട്ടാം സ്ഥാനത്താണ്.ഇനി 6 മത്സരങ്ങളാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമെ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളത്. മുംബൈയ്ക്ക് പിന്നിലുള്ള പഞ്ചാബ് കിംഗ്‌സിന് 8 മത്സരങ്ങളില്‍ നിന്നും 4 പോയന്റാണുള്ളത്. 8 മത്സരങ്ങളില്‍ 2 പോയന്റുകള്‍ മാത്രമായി ആര്‍സിബിയാണ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്.