ഈമാസം 24 വരെ ചൂടുണ്ടാകും; പത്തുജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala Weather, Heat, Temperature, Kerala News, Webdunia Malayalam
Kerala Weather Updates
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഏപ്രില്‍ 2024 (13:59 IST)
ഈമാസം 24 വരെ സംസ്ഥാനത്ത് ചൂടുണ്ടാകും. പത്തുജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 24 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം, എറണാകുളം, മലപ്പുറം
ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും,
(സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 20 മുതല്‍ 24 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കര്‍ണാടക - ലക്ഷദ്വീപ്
തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :