സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

രേണുക വേണു| Last Modified ശനി, 13 ഏപ്രില്‍ 2024 (12:21 IST)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 53,200 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറവ്. 6,650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 29 ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒന്‍പത് ദിവസത്തിനിടെ സ്വര്‍ണത്തിനു 2,300 രൂപ വര്‍ധിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :