ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പുരുഷൻമാരുടെ കാഴ്ച മങ്ങി, റിപ്പോർട്ട് പുറത്ത് !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (19:14 IST)
അമിത അളവിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പുരുഷൻമാരുടെ കാഴ്ച മങ്ങിയതായി റിപ്പോർട്ട് വയാഗ്രയിൽ പ്രധാനമായും അടങ്ങിയിരിയ്ക്കുന്ന ഒരു രാസ പദാർത്ഥമാണ് ഇതിന് കാണം എന്നാണ് കണ്ടെത്തൽ. തുർക്കിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.

38നും 57നും ഇടയിൽ പ്രായമുള്ള നിരവധി പേരാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ തുർക്കിയിലെ ആശുപത്രികളിൽ എത്തിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്ന് ഉപയോഗിച്ച് 48 മണിക്കൂറിനുള്ളിലാണ് എല്ലാ കേസുകളിലും കാഴ്ച മങ്ങിയിരിയ്ക്കുന്നത്. ചിലരുടെ കാഴ്ച നേരിയ നിലനിറത്തിലേയ്ക്കും, ചിലരുടെ കാഴ്ച ചുവപ്പ് നിറത്തിലേയ്ക്കും മാറുകയായിരുന്നു

24 മണിക്കൂറുകൾ ഈ അസ്വസ്ഥകൾ നിലനിന്നിരുന്നു. പിന്നീട് 21 ദിവസങ്ങൾ ശേഷമാണ് കാഴ്ച പഴയ നിലയിലേയ്ക്ക് ആയത്. അമിതമായി വയാഗ്ര ഉള്ളിൽ ചെന്നതാണ് വർണാന്ധതയ്ക്ക് കാരണമായത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നിറങ്ങൾ തിരിച്ചറിയാൻ സഹായ്കുന്ന കോൺ കോശങ്ങളെ മരുന്ന് ബാധിയ്ക്കുന്നതാണ് കളർ ബ്ലൈൻഡ്‌നെസ്സിലേയ്ക്ക് നയിയ്ക്കുന്നത്. ഫ്രണ്ടിയേഴ്സ് ഇൻ ന്യൂറോളജി എന്ന ജേർണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :