സ്‌ത്രീകളേക്കാൾ കൂടുതൽ ആദ്യസെക്‌സ് ഭയക്കുന്നത് പുരുഷൻ?

സ്‌ത്രീകളേക്കാൾ കൂടുതൽ ആദ്യസെക്‌സ് ഭയക്കുന്നത് പുരുഷൻ?

Rijisha M.| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (14:44 IST)
ആദ്യത്തെ ലൈംഗികബന്ധത്തിൽ സ്‌ത്രീകളേക്കാളും കൂടുതൽ ടെൻഷൻ പുരുഷന്മാർക്കായിരിക്കും എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അതിൽ സത്യമുണ്ട്. സെക്‌സ് തങ്ങളുടെ കാര്യശേഷിയെന്നു കരുതുന്ന പുരുഷന്മാര്‍ക്കാകും, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആശങ്ക.

പല വീഡിയോകളിലും മാസികകളിലും കണ്ടും വായിച്ചും അറിവുള്ള ആളുകൾ യഥാർത്ഥ ജീവിതത്തിലേക്കെത്തുമ്പോൾ പ്രതീക്ഷിക്കുന്നതും അതുപോലെയുള്ള കാര്യങ്ങൾ തന്നെയാണ്. അതിൽ കൂടുതൽ വാചാലരാകുന്നത് പുരുഷന്മാർ തന്നെയാണ്. സെക്‌സിനെക്കുറിച്ച്, പ്രത്യേകിച്ചും ആദ്യ സെക്‌സിനെ കുറിച്ച് ഇവർക്ക് പല തെറ്റിദ്ധാരണകളുമുണ്ട്.

അമിത പ്രതീക്ഷകളാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് മൂലകാരണം. പ്രധാനമായും ലിംഗവലിപ്പത്തെ കുറിച്ചുള്ള ആശങ്കകളാണ് പുരുഷന്മാർക്ക് ഉണ്ടാകുക. എന്നാല്‍ തൃപ്തികരമായ സെക്‌സില്‍ ഇത് വലിയ വിഷയമല്ലെന്നതാണ് വാസ്തവം. ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കുന്നുവെങ്കില്‍ ഇതു മതി തൃപ്തികരമായ സെക്‌സിന്.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പാടെ മറന്ന് പങ്കാളിയുമായി മനസ്സുതുറന്ന് സംസാരിച്ചാൽ തന്നെ പ്രശ്‌നങ്ങൾ എല്ലാം തന്നെ അവിടെ അവസാനിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :