ഗർഭിണി ആയിരിക്കുമ്പോൾ ലൈംഗികബന്ധം സാധ്യമോ?

ചിപ്പി പീലിപ്പോസ്| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (20:48 IST)
ഗര്‍ഭിണി ആകുമ്പോൾ തന്നെ പലവിധ സംശയങ്ങളാണ് ആളുകൾക്ക്. കുഞ്ഞിന്റെ കരുതലിനായി എന്തൊക്കെ ചെയ്യാം എന്ന് തുടങ്ങി ഗർഭാവസ്ഥയിൽ ലൈംഗികത ആകാ‍മോ എന്ന് ചിന്തിക്കുന്നവർ വരെ ഉണ്ട. ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ അസ്വാഭാവികത തോന്നേണ്ട കാര്യമില്ല എന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അതിനൊരു കാലപരിധി ഉണ്ടെന്ന് മാത്രം.

ഗര്‍ഭാവസ്ഥയിലുള്ള ലൈംഗിക ബന്ധം ആദ്യത്തെയും അവസാനത്തെയും മൂന്ന് മാസങ്ങളില്‍ ഒഴിവാക്കാവുന്നതാണ്. ഈ അവസരത്തില്‍ ഗര്‍ഭിണികള്‍ ശാരീരികമായി അസ്വസ്ഥതകള്‍ അനുഭവിച്ചേക്കാമെന്നതാണ് കാരണമായി പറയുന്നത്. ഗര്‍ഭം അലസിയവര്‍ ബന്ധപ്പെടുന്നതിനെ കുറിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് ഉത്തമമാണ്.

ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമായി ബന്ധപ്പെടുന്നത് കുഞ്ഞിന് പ്രശ്നമൊന്നും ഉണ്ടാക്കില്ല. ഗര്‍ഭാശയത്തിലെ അംനോട്ടിക് ദ്രവത്തിനുള്ളില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കും. പോരാത്തതിന് ഗര്‍ഭാശത്തിനു പുറമെയുള്ള മ്യൂക്കസ് പ്ലഗ് രോഗാണുക്കളെ പ്രതിരോധിക്കുകയും ചെയ്യും. അതിനാല്‍, സംശയം വേണ്ട ഗര്‍ഭകാലത്ത് ബന്ധപ്പെടാം. ഇതെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുകയും ആവാമല്ലോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :